തിരുവനന്തപുരം: പത്മകുമാര്‍ പറഞ്ഞ ദൈവതുല്യര്‍ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്.
അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയെ അറിയാം. ശബരിമലയിലെ കീഴ്ശാന്തിയായി അവിടെ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അറിയാം. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.